
കൊച്ചിക്ക് പിന്നാലെ സൂറത്തിലും വാട്ടർ മെട്രോ
- താപി നദിയെ ഉപയോഗപ്പെടുത്തി, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ 33 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ സംവിധാനമാണ് പദ്ധതിയിടുന്നത്
സൂറത്ത്: കൊച്ചിക്ക് പിന്നാലെ ഇന്ത്യയിലെ
വാട്ടർ മെട്രോ സർവീസുള്ള രണ്ടാമത്തെ നഗരമായി മാറാൻ ഗുജറാത്തിലെ സൂറത്ത് പദ്ധതിയിടുന്നു. താപി നദിയെ ഉപയോഗപ്പെടുത്തി, സൂറത്ത് മുനിസിപ്പൽ കോർപ്പറേഷൻ (എസ്എംസി) 33 കിലോമീറ്റർ നീളമുള്ള വാട്ടർ മെട്രോ സംവിധാനമാണ് പദ്ധതിയിടുന്നത്. സൂറത്തിൽ നിന്നുള്ള സാങ്കേതിക വിദഗ്‌ധരുടെ സംഘം വരും ദിവസങ്ങളിൽ പഠനത്തിനായി കൊച്ചിയിൽ വരും. ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇപ്പോൾ 70 ലക്ഷത്തോളം വരുന്ന സൂറത്തിലെ വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പദ്ധതി
CATEGORIES News