
കൊച്ചിയിൽ പത്ത് രൂപയ്ക്ക് ഭക്ഷണം; ഇന്ദിരാ കാന്റീനുകൾ തുടങ്ങാൻ കോർപറേഷൻ
- 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാന്റീൻ വഴി ലഭ്യമാക്കും
കൊച്ചി: കൊച്ചിയിൽ പത്തുരൂപയ്ക്ക് ഭക്ഷണം നൽകാൻ കോർപറേഷൻ. മിതമായനിരക്കിൽ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് ഇന്ദിരാ കാന്റീനുകൾ ആരംഭിക്കും. കൊച്ചി കോർപറേഷന്റെ സമൃദ്ധി ഹോട്ടലുകൾ വൻഹിറ്റാണ്. ഗുണമേന്മയുള്ള രുചികരമായ ഭക്ഷണം മിതമായവിലയ്ക്ക്.

എൽഡിഎഫ് കൗൺസിലിന്റെ ഏറ്റവും വിജയകരവും ജനീയവുമായ സമൃദ്ധി ബ്രാൻഡിനൊപ്പമാണ് യുഡിഎഫ് ഇന്ദിരാ കാന്റീൻ അവതരിപ്പിക്കുന്നത്. 10 രൂപയ്ക്ക് പ്രാതലും രാത്രി ഭക്ഷണവും ഇന്ദിരാ കാന്റീൻ വഴി ലഭ്യമാക്കും. ഇന്ദിരാ കാന്റീൻ തുടങ്ങുന്നത് അടക്കം അൻപത് ദിന കർമ പദ്ധതികൾ പുതിയ കൗൺസിൽ പ്രഖ്യാപിച്ചു
CATEGORIES News
