
കൊച്ചി മംഗളവനത്തിന്റെ ഗേറ്റിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി
- ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തിൽ ഗേറ്റിലെ കമ്പി ശരീരത്തിൽ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റിൽ പൂർണ്ണ നഗ്നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്.

മദ്യപിച്ചെത്തിയ ഇയാൾ പത്തടി ഗേറ്റിൽ കയറാൻ ശ്രമിക്കുന്നതിനിടെ രാത്രിയിൽ മരിച്ചതായാണ് നിഗമനം.രാത്രികാലങ്ങളിൽ പക്ഷിസങ്കേതത്തിലേക്കും പരിസരത്തേക്കും പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
CATEGORIES News