കൊച്ചി മെട്രോ ടൈംടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും

കൊച്ചി മെട്രോ ടൈംടേബിൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിലും

  • സമയംമുതൽ ടിക്കറ്റ് നിരക്കുവരെ ലഭ്യമാകും

കൊച്ചി :കൊച്ചി മെട്രോയിൽ ദിവസവും യാത്രചെയ്യുന്നവരുടെ എണ്ണം വർധിച്ചതോടെ പ്ലാറ്റ്ഫോം നമ്പർ സഹിതമുള്ള വിശദമായ ടൈംടേബിൾ ഗൂഗിൾ മാപ്പിലും വേർ ഈസ് മൈ ട്രെയിൻ ആപ്പിലും കെഎംആർഎൽ ലഭ്യമാക്കി. യാത്ര ചെയ്യാനുദ്ദേശിക്കുന്ന സമയത്തെ ട്രെയിൻ ഏതു സ്റ്റേഷനിലെത്തിയെന്നും നിർദിഷ്ട സ്റ്റേഷനിൽ എത്തുമെന്നുമുള്ള ടൈംടേബിൾ പ്രകാരമുള്ള പുതിയ വിവരങ്ങൾ വേർ ഈസ് മൈ ട്രെയിൻ ആപ്പിൽ ലഭ്യമാകും. ഗൂഗിൾ മാപ്പിളാകട്ടെ യാത്രക്കാർ നിൽക്കുന്ന സ്ഥലത്ത് നിന്ന് സ്റ്റേഷനിലേക്ക് എത്താനുള്ള സമയംമുതൽ ടിക്കറ്റ് നിരക്കുവരെ ലഭ്യമാകും.ടൈംടേബിളും അപ്ഡേറ്റും ലഭ്യമാകാൻ വേർ ഈസ് മൈ ട്രെയിൻ ആപ്പിന്റെ അപ്ഡേറ്റ് വേർഷൻ ഡൗൺലോഡ് ചെയ്യുക.

ആപ്പിൻ്റെ ഇടതുവശത്തെ മൂന്നുലൈനിൽ ക്ലിക്ക് ചെയ്‌ത്‌ അപ്ഡേറ്റ് ടൈംടേബിൾ നൽകുക. പിന്നീട് ചെയ്ഞ്ച് സിറ്റിയിൽ ക്ലിക്ക്‌ ചെയ്‌ത്‌ കൊച്ചി സെലക്ട് ചെയ്യുക. അപ്പോൾ പ്രധാന സ്ക്രീനിൽ എക്സ്പ്രസ്, മെട്രോ എന്നിവ ലഭ്യമാകും. ഇതിൽ മെട്രോ തിരഞ്ഞെടുത്തശേഷം പുറപ്പെടേണ്ടതും എത്തിച്ചേരേണ്ടതുമായ സേഷനുകൾ തെരഞ്ഞെടുക്കുക.ശേഷം ഫൈൻഡ് ട്രെയിൻസിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ടൈംടേബിളിൽ ഏറ്റവും അടുത്ത ട്രെയിനിന്റെ സമയവും പ്ലാറ്റ്ഫോമും ലഭ്യമാകും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംടേബിൾപ്രകാരമുള്ള ട്രെയിനിന്റെ നീക്കം അറിയാം.

ഗൂഗിൾ മാപ്പിൽ മെട്രോ സ്റ്റേഷന്റെ പേര് നൽകിയശേഷം പബ്ലിക് ട്രാൻസ്പോർട്ട് മോഡ് ആക്റ്റിവേറ്റ് ചെയ്‌താൽ സ്റ്റേഷനിൽ നിന്നുള്ള മെട്രോ റൂട്ട്, നിൽക്കുന്ന സ്ഥലത്ത് നിന്ന് മെട്രോ സ്റ്റേഷനിലേക്ക് എത്താനുള്ള ദൂരം, ആവശ്യമായ സമയം എന്നിവ അറിയാം. സ്റ്റേഷൻ്റെ പേരിൽ ക്ലിക്ക് ചെയ്ത‌ാൽ ഉടൻ പുറപ്പെടുന്ന ട്രെയിനും തുടർന്നുള്ള ഏതാനും ട്രെയിനുകളുടെ സമയവും എത്തിച്ചേരേണ്ട സ്റ്റേഷനിലേക്കുള്ള ടിക്കറ്റ് നിരക്കും ഓരോ സ്റ്റേഷനിലും ട്രെയിൻ എത്തുന്ന സമയവും അറിയാൻ സാധിക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )