കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും

കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും

  • ബുധനാഴ്‌ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും

കൊച്ചി: വർഷാവസാന ദിവസത്തെ തിരക്കും പുതുവർഷാഘോഷവും കണക്കിലെടുത്ത് കൊച്ചി മെട്രോ ട്രെയിൻ, വാട്ടർ മെട്രോ, ഇ ഫീഡർ ബസ് എന്നിവ കൂടുതൽ സർവ്വീസ് നടത്തും.

ബുധനാഴ്‌ച രാത്രി 12 മുതൽ പുലർച്ചെ നാലുവരെ ഇലക്ട്രിക് ഫീഡർബസ് വൈപ്പിൻ ഹൈക്കോർട്ട് റൂട്ടിൽ സർവ്വീസ് നടത്തും. ഹൈക്കോർട്ടിൽ നിന്ന് മെട്രോ സ്റ്റേഷനുകളുമായും എറണാകുളം സൌത്ത് റെയിൽവേ സ്റ്റേഷനുമായും കണക്‌ട് ചെയ്യാൻ ഹൈക്കോർട്ട് -എം ജി റോഡ് സർക്കുലർ സർവ്വീസും രാത്രി 12 മുതൽ പുലർച്ചെ 4 മണിവരെയുണ്ടാകും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )