കൊയിലാണ്ടി ഉപജില്ല കായിക മേളയ്ക്ക് തുടക്കം

കൊയിലാണ്ടി ഉപജില്ല കായിക മേളയ്ക്ക് തുടക്കം

  • മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഉപജില്ല കായിക മേളയ്ക്ക് തുടക്കം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കായികമേളയിൽ 2500 ഓളം കുട്ടികൾ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു.
കൊയിലാണ്ടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ എൻ.വി പ്രദീപ്കുമാർ സ്വാഗതം പറഞ്ഞു .വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ചടങ്ങിന് അധ്യക്ഷതവഹിച്ചു.

എഇഒ മഞ്ജു എം. കെ പതാക ഉയർത്തി, ചടങ്ങിൽ വാർഡ് കൗൺസിലർ എ. ലളിത, പ്രജീഷ് എൻ.ഡി,സുചീന്ദ്രൻ ,ഗണേഷ് കക്കഞ്ചേരി, അനിൽ,ഡി .കെ. ബിജു, നിഷാന്ത്, ബഷീർ വടക്കയിൽ, നിഖിൽ, ബാലകൃഷ്ണൻ, ശ്രീഷു, സുരേഷ് , പ്രേംബാസിൽ, രൂപേഷ് എന്നിവർ ആശംസ നേർന്നു സംസാരിച്ചു. കെ.കെ മനോജ് നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )