കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പ്:യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു

കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പ്:യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു

  • കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് പ്രവർത്തകരുടെ സ്പെഷ്യൽ കൺവെൻഷൻ നടന്നു.കൺവെൻഷൻ ഡി.സി.സി പ്രസിഡൻ്റ് അഡ്വ കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ മുഖ്യാതിഥിയായിരുന്നു.അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ പി സി സി മെമ്പർ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, അഡ്വ കെ വിജയൻ, മഠത്തിൽ അബ്ദുറഹിമാൻ, സി കെ ബാബു, സി ഹനീഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.പി വിനോദ്കുമാർ സ്വാഗതവും വി.വി സുധാകരൻ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )