
കൊറിയൻ ഭ്രമം തടയാൻ സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി കേരള പോലീസ്
- എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി
കൊച്ചി: കൗമാരക്കാർക്കിടയിൽ പടർന്നുപിടിക്കുന്ന കൊറിയൻ ഭ്രമം തടയാൻ സ്കൂളുകളിലും കോളജുകളിലും ബോധവത്കരണ കാമ്പയിൻ നടത്താനൊരുങ്ങി കേരള പോലീസ്. എറണാകുളം ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ (16) ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കെ-പോപ് എന്നറിയപ്പെടുന്ന കൊറിയൻ മ്യൂസിക്, കൊറിയൻ വെബ് സീരീസുകൾ, സിനിമ തുടങ്ങിയവക്കാണ് കൗമാരക്കാർ വൻതോതിൽ ആകൃഷ്ടരാകുന്നത്. അമിതമായ ആഭിമുഖ്യം അപകടമാകുമെന്ന സന്ദേശം നൽകുകയാണ് ലക്ഷ്യം.

ഇതേക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ സ്റ്റുഡന്റ്സ് പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെയും അധ്യാപകരുടെയും സഹകരണത്തോടെ സ്കൂളുകളിലും കോളജുകളിലും കാമ്പയ്ൻ നടത്താനാണ് പോലീസ് നീക്കം.
CATEGORIES News
