
കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാഴ്‌ചശീവേലി ഭക്തിസാന്ദ്രം
- വലിയ വിളക്ക് ദിനമായ ഇന്ന് പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും
കൊല്ലം: പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. രാവിലെ നടന്ന കാഴ്ചശീവേലിക്ക് ഇരിങ്ങാപ്പുറം ബാബു മേളപ്രമാണിയായി.

ഉത്സവത്തിന്റെ പ്രധാന വരവുകളിലൊന്നായ വസൂരിമാല വരവ് സാമിയാർക്കാവിൽ നിന്നും ആരംഭിച്ചു. മന്ദമംഗലത്തു നിന്നുള്ള ഇളനീർക്കുല വരവും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആരംഭിച്ചു. വലിയ വിളക്ക് ദിനമായ ഇന്ന് പിഷാരികാവിലമ്മ ഭക്തജനങ്ങൾക്ക് ഐശ്വര്യം ചൊരിയാൻ പുറത്തെഴുന്നള്ളും. രാത്രി 11 മണിക്ക് ശേഷമാണ് പിഷാരികാവിലമ്മ പുറത്തെഴുന്നള്ളുക.
CATEGORIES News
