കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം ; മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

കൊൽക്കത്ത ഡോക്‌ടറുടെ കൊലപാതകം ; മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം

  • വിദ്യാർഥിസംഘടനനകൾ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തു

കൊൽക്കത്ത: അർജികർ ആശുപത്രിയിൽ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥിസംഘടനനകൾ ബംഗാൾ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധമാർച്ചിന് ആഹ്വാനം ചെയ്തു.

ഹൗറയിൽ സ്ഥിതി ചെയ്യുന്ന പശ്ചിമ ബെംഗാൾ സെക്രട്ടേറിയറ്റായ നബന്നയിലേക്ക് പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചിരിക്കുന്നത് നിയമവിരുദ്ധമായാണെന്ന് പോലീസ് തിങ്കളാഴ്ച അറിയിച്ചു. മാർച്ച് നടത്തുന്നതിന് അനുവാദമില്ല. പ്രതിഷേധത്തിനിടെ, പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചേക്കാമെന്ന് ഗൂഢാലോചന സംബന്ധിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരുമണിക്കാണ് മാർച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )