
കോക്കല്ലൂർ ജിഎച്ച്എസ്എസിൽ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് ആരംഭിച്ചു
- ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു
കൊയിലാണ്ടി: ആർഎസ്എംഎസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കോക്കല്ലൂർ ജിഎച്ച്എസ്എസിൽ എൻഎസ്എസ് സപ്ത ദിന ക്യാമ്പിനു തുടക്കമായി. ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കോമ്പിലാട് ക്യാമ്പിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.സുജേഷ് സി. പി സ്വാഗതം ആശംസിച്ച പരിപാടിയിൽ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.നമിത ആർ., ഡോ. ശ്വേത എസ്
എന്നിവരും സംസാരിച്ചു.

ക്യാമ്പിന്റെ രണ്ടാം ദിവസം ബാലുശ്ശേരി എംഎൽഎ സച്ചിൻദേവ് മുഖ്യാതിഥിയായി എത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂൾ പരിസരവും കോക്കല്ലൂർ ടൗൺ ശുചീകരണം, ലഹരി വിരുദ്ധബോധവൽക്കരണം, സമീപ പ്രദേശങ്ങളിലെ തെരഞ്ഞെടുത്ത വീടുകളിൽ പച്ചക്കറി തോട്ടം നിർമ്മാണം എന്നിവയാണ് ഈ ക്യാമ്പിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
CATEGORIES News