
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) യുജി 2024: ഇന്ന് മുതൽ അപേക്ഷിക്കാം
- ഇന്ന് മുതൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. മാർച്ച് 26 ആണ് അവസാന തീയതി.
ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റി (CUET) ൻ്റെ നോട്ടിഫിക്കേഷൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പുറത്തിറക്കി.
ഇന്ന് മുതൽ വിദ്യാർഥികൾക്ക് അപേക്ഷ സമർപ്പിക്കാം. മാർച്ച് 26 ആണ് അവസാന തീയതി. രാജ്യത്തെ 380 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടാതെ, രാജ്യത്തിനു പുറത്തെ 26 നഗരങ്ങളിലും പരീക്ഷ നടക്കും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടക്കും. മെയ് 15 മുതൽ 31 വരെ വിവിധ ഷിഫ്റ്റുകളിലായാണ് പരീക്ഷയെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കിയ നോട്ടിഫിക്കേഷനിൽ പറയുന്നു. ജൂൺ 30ന് ഫലം പ്രഖ്യാപിക്കും.
CATEGORIES News