കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി; മന്ത്രി മുഹമ്മദ് റിയാസ്

  • ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്നും മന്ത്രി
  • കരുവൻപൊയിൽ- ആലുംതറ റോഡ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ- മേപ്പാടി തുരങ്കപാതയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ- ആലുംതറ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.


2043.70 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചിട്ടുള്ളത്. തുരങ്കപാത യാഥാർഥ്യമായാൽ കോഴിക്കോട്, വയനാട് ജില്ലകളിലെ കാർഷിക, വ്യാപാര, വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചു ചാട്ടം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. കൊടുവള്ളി മേഖലയുടെ മുഖച്ഛായ മാറും.
മികച്ച രീതിയിൽ പുതുതായി നിർമ്മിക്കുന്ന റോഡുകൾ ജലജീവൻ പോലുള്ള പദ്ധതികൾക്കായി കീറിമുറിച്ചശേഷം അറ്റകുറ്റപ്പണി നടത്താത്ത സ്ഥിതി ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പി ടി എ റഹീം എംഎൽഎ മുഖ്യാത്ഥിയായ ചടങ്ങിൽ എം കെ മുനീർ എംഎൽഎ അധ്യക്ഷനായി. . നഗരസഭാ ചെയർമാൻ വെളളറ അബ്‌ദു, മുൻ എംഎൽഎ കാരാട്ട് റസാഖ്, ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരൻ, മാതോലത്ത് ആയിഷ അബ്ദുളള, കെ ബാബു, എ പി മജീദ്, പി ബിജു, കെ കെ അബ്ദുളള എന്നിവർ സംസാരിച്ചു. ഡിവിഷൻ കൗൺസിലർ വായോളി മുഹമ്മദ് സ്വാഗതവും എഇ വി കെ ഹാഷിം നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )