
കോവിഡ് : പുതിയ വകഭേദം കേരളത്തിൽ
- കോവിഡ്-19-ന്റെ പുതിയ ഉപവകഭേദത്തെകുറിച്ച് ആശങ്ക വേണ്ടണ്ടതില്ല എന്നും രാജ്യത്ത് നേരത്തെ തന്നെ ഈ വകഭേദം നിലവിലുണ്ടായിരുന്നതിനാൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി.
കോവിഡ് -19 ന്റെ ഉപ വകഭേദമായ JN.1 തിരുവനന്തപുരത്ത് കണ്ടെത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ശനിയാഴ്ചയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയാണ് പുതിയ കോവിഡ് വകഭേദം കണ്ടെത്താൻ സഹായിച്ചതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊവിഡ് കേസുകളുടെ എണ്ണം ഉയരുകയാണ് കേരളത്തിൽ . ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് ഞായറാഴ്ച വരെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,701 കോവിഡ് കേസുകളിൽ 1,523 എണ്ണം കേരളത്തിലാണ്. ശനിയാഴ്ച മാത്രം നാല് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ഈ മാസം സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മിക്ക രോഗികൾക്കും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു. കേസുകളുടെ വർദ്ധനവ് ശ്രദ്ധയിൽപ്പെട്ടതിന് ശേഷം കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.
കോവിഡ്-19-ന്റെ പുതിയ ഉപവകഭേദത്തെകുറിച്ച് ആശങ്ക വേണ്ടണ്ടതില്ല എന്നും
രാജ്യത്ത് നേരത്തെ തന്നെ ഈ വകഭേദം നിലവിലുണ്ടായിരുന്നതിനാൽ കൂടുതൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
കഴിഞ്ഞ രണ്ട് മൂന്ന് മാസത്തിനിടെ സിംഗപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ നിന്നുള്ള നിരവധി പേർക്ക് ഈ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു . കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയും ഉയർന്ന ജാഗ്രതയും വകഭേദം കണ്ടുപിടിക്കാൻ സഹായകമായെന്ന് വീണ ജോർജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.