
കോൺഗ്രസ് നേതാവ് കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു
- ഉദുമ മുൻ എംഎൽഎയാണ് അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു
കാസർകോട്: കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു. ഉദുമ മുൻ എംഎൽഎയാണ്. അപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.