
കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയാവാം
- നവംബർ 28 വരെ ഓൺലൈനായി അപേക്ഷിയ്ക്കാം
കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യ ലിമിറ്റഡിൽ അവസരം. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് എഞ്ചിനീയറിങ് യോഗ്യതയുള്ളവർക്കാണ് അവസരം. മാനേജ്മെന്റ് ട്രെയിനി പോസ്റ്റിൽ 640 ഒഴിവുകളുണ്ട്. ഒരു വർഷത്തേക്കുള്ള കരാർ നിയമനങ്ങളാണ് നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് നവംബർ 28 വരെ ഓൺലൈൻ അപേക്ഷ നൽകാം. ഗേറ്റ് 2024 ലെ അപേക്ഷകരുടെ സ്കോറുകൾ അടിസ്ഥാനമാക്കിയാണ് അർഹരായ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

തസ്തിക – ഒഴിവ്
കോൾ ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനി റിക്രൂട്ട്മെന്റ്. ആകെ- 640 ഒഴിവുകൾ.
മൈനിങ് = 263
മെക്കാനിക്കൽ = 104സിവിൽ = 91
സിസ്റ്റം = 41
ഇ & ട്രെയിനി = 39 എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രായപരിധി:
30 വയസ് വരെയാണ് പ്രായപരിധി.

ശമ്പളം:
പരിശീലന കാലയളവിൽ പ്രതിമാസം 50,000 രൂപ മുതൽ 1,6000 രൂപ വരെ സ്റ്റൈപ്പന്റ് ലഭിക്കും.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 60,000 രൂപ മുതൽ 1,80,000 രൂപ വരെ ശമ്പളമായി ലഭിക്കും.
യോഗ്യത:
മൈനിങ്, മെക്കാനിക്കൽ, സിവിൽ
ബന്ധപ്പെട്ട ട്രേഡുകളിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ എഞ്ചിനീയറിങ് ബിരുദം കരസ്ഥമാക്കിയവർ ആയിരിക്കണം.
സിസ്റ്റം
സിസ്റ്റം വിഭാഗത്തിൽ 41 ഒഴിവുകൾ ഉണ്ട്, കമ്പ്യൂട്ടർ സയൻസ് / കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് / ഐടിയിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെയുള്ള ബിഇ / ബിടെക് / ബിഎസ്സി (എഞ്ചിനീയറിംഗ്) ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഫസ്റ്റ് ക്ലാസ് ബിരുദമുള്ള എംസിഎ എന്നിവ ഉള്ളവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാം.
ഇ ആന്റ് ടി:
ഇ ആന്റ് ടി ട്രെയിനികൾക്കായി 39 ഒഴിവുകൾ ആണ് ഉള്ളത്.
അപേക്ഷകർ ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ബ്രാഞ്ചിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി ഇ / ബി ടെത് / ബി എസ്സി (എഞ്ചിനീയറിംഗ്) ബിരുദം നേടിയിട്ടുള്ളവരായിരിക്കണം.
അപേക്ഷ:
ഉദ്യോഗാർഥികൾ നവംബർ 28നുള്ളിൽ അപേക്ഷ നൽകണം.
അപേക്ഷിക്കുന്നതിനും, വിജ്ഞാപനം ലഭിക്കുന്നതിനുമായി www.coalindia.in സന്ദർശിക്കുക.
