ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ട- ഹൈക്കോടതി
- കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം
കൊച്ചി: ക്യാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. മതത്തിന്റെ പേരിൽ ചെയ്യുന്ന പ്രവർത്തികൾക്ക് മതം നിരോധിക്കാനാകാത്തതുപോലെ തന്നെയാണിതെന്നും കോടതി വ്യക്തമാക്കി. വിദ്യാർഥി രാഷ്ട്രീയത്തിലെ മോശം പ്രവണതകൾ ഇല്ലാതാക്കുകയാണ് വേണ്ടത്. കോളജിലെ ക്രമസമാധാന പ്രശ്നങ്ങളിൽ പൊലീസിന് ഇടപെടാം.

ഇതിന് കോളേജ് പ്രിൻസിപ്പലിന്റെ സമ്മതത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും കാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരിയിൽ മഹാരാജാസ് കോളേജിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതു താൽപര്യ ഹർജിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്ത്താഖ്, പി കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. ഹർജി ജനുവരി 23ന് വീണ്ടും പരിഗണിക്കും
CATEGORIES News