
ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ
- കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്.
കണ്ണൂർ : ബെംഗളൂരുവിൽ നിന്നുള്ള മലയാളി യാത്രക്കാരുടെ ദുരിതം പരിഗണിച്ച് ക്രിസ്മസ് അവധിക്കാലത്ത് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു.
കണ്ണൂരിലേക്കും കൊല്ലത്തേക്കുമാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. ബംഗളുരുവിൽ നിന്ന് നാളെ പുറപ്പെടുന്ന ട്രെയിൻ മറ്റന്നാൾ കണ്ണൂരിൽ എത്തും.
ബെംഗളൂരു-കണ്ണൂർ സ്പെഷ്യൽ (06575/06576) ഡിസംബർ 24 (ബുധനാഴ്‌ച) വൈകിട്ട് 4:35 ന് എസ്.എം.വി.ടി ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെടും. 18 കോച്ചുകളാണുള്ളത്.

തേർഡ് എസി, സ്ലീപ്പർ കോച്ചുകൾക്ക് പുറമെ പ്രത്യേക ട്രെയിനിൽ 6 ജനറൽ കമ്പാർട്ട്മെൻറുകളുമുണ്ട്. കെ.ആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോടന്നൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്. ഡിസംബർ 25 രാവിലെ 10:00-ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്‌ച പുലർച്ചെ 12:15 ന് ബെംഗളൂരുവിൽ തിരിച്ചെത്തും.
