
ക്രിസ്മസ് -ന്യൂ ഇയർ തിരക്ക് ; കൊള്ളയടിച്ച് വിമാനക്കമ്പനികൾ
- ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്
തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരം ആഘോഷിക്കാനായി കേരളത്തിലേക്കു പറന്നെത്താൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് വിമാനക്കമ്പനികൾ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് 10,000 രൂപയ്ക്കു മുകളിലാണു ടിക്കറ്റ് നിരക്ക്. ചില സർവിസുകളിൽ 14,000-20000 രൂപ വരെ ഈടാക്കുന്നുണ്ട്.ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വൈകിട്ടുള്ള വിമാനങ്ങൾക്ക് 17,000 രൂപ വരെയാണ് നിരക്ക്.

തിരുവനന്തപുരത്തേക്ക് 16,000 രൂപയാണ് ഈടാക്കുന്നത്.കോഴിക്കോട് നിരക്ക് 12,000 രൂപ. ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്ക് 17,000 രൂപ വരെയാണ് നിരക്ക്. തിരുവനന്തപുരത്തേക്ക് 11,000 രൂപയും കൊച്ചിയിലേക്ക് 10,000 രൂപയുമാണ് ഈടാക്കുന്നത്.കൊച്ചിയിലേക്കു ചില വിമാനങ്ങളിൽ 16,000 രൂപ വരെ നിരക്കുണ്ട്. ഡൽഹിയിൽനിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും 14,000 മുതൽ 23,000 വരെയാണ് നിരക്ക്.