ക്രിസ്‌മസ് പരീക്ഷ 15ന് തുടങ്ങും

ക്രിസ്‌മസ് പരീക്ഷ 15ന് തുടങ്ങും

  • ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ

തിരുവനന്തപുരം:ഹയർ സെക്കൻഡറി ഒഴികെയുള്ള ക്ലാസുകളിൽ ക്രിസ്‌മസ് പരീക്ഷ ഒറ്റഘട്ടമായി നടത്താൻ ആലോചന. ഡിസംബർ 15ന് പരീക്ഷ ആരംഭിച്ച് 23ന് അവധിക്കായി അടക്കാനാണ് ധാരണ. ജനുവരി അഞ്ചിന് തുറക്കും. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷ സ്കൂ‌ൾ തുറന്നതിന് ശേഷം ജനുവരി ഏഴിന് നടത്തും.

തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ അവധിക്കും മുമ്പും ശേഷവുമായി പരീക്ഷ നടത്തിയാൽ വിദ്യാർഥികളിൽ മാനസിക സമ്മർദം ഉണ്ടാകാൻ ഇടയുണ്ടെന്ന് അഭിപ്രായമുയർന്നതിനാലാണ് തീരുമാനം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )