
ക്രിസ്മസ് – പുതുവത്സര തിരക്ക് ; പ്രത്യേക ട്രെയിൻ അനുവദിച്ചു
- കേരളത്തിലേക്കും തിരിച്ചും നാലുവീതം സർവീസുകൾ
തിരുവനന്തപുരം :ക്രിസ്മസ്- പുതുവത്സര തിരക്ക് പരിഗണിച്ച് കുർള എൽടിടിയിൽനിന്ന് കൊച്ചുവേളിയിലേക്ക് പ്രത്യേക ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവെ. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് പ്രത്യേക പ്രതിവാര ട്രെയിൻ പ്രഖ്യാപിച്ചത്. നാലു വീതം സർവീസ് ഉണ്ടായിരിക്കും.

രണ്ട് സെക്കൻഡ് എസി, ആറ് തേഡ് എസി, ഒമ്പത് സ്ലീപ്പർ കോച്ചുകൾ, മൂന്ന് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകൾ അടങ്ങുന്നതാണ് ട്രെയിൻ.

CATEGORIES News