
ക്ലാസിൽ സംസാരിച്ചതിനു പ്രധാനാധ്യാപിക 5 വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു
- സംഭവം നടന്നത് ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ്
ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് പ്രധാനാധ്യാപിക നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ ടേപ് ഒട്ടിച്ചു. സംഭവം നടന്നത് ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ്.
ഒരു പെൺകുട്ടി അടക്കം 5 കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ കലക്ടർ അന്വേഷണം പ്രഖ്യാപിച്ചു.

ക്ലാസ് മുറിയിൽ സംസാരിച്ചത്കൊണ്ട് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ചതായും ഇതേ പോലെ നാലു മണിക്കൂറോളം കുട്ടികളെ നിർത്തിയതോടെ ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി . ചില കുട്ടികൾക്ക് ശ്വാസതടസ്സവും ഉണ്ടായി . കഴിഞ്ഞ മാസം 21നു നടന്ന സംഭവത്തിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപികയാണു മാതാപിതാക്കൾക്ക് അയച്ചത്. തുടർന്ന് കലക്ടർക്കു ഇവർ പരാതി കൊടുക്കുകയായിരുന്നു.
CATEGORIES News