ക്ഷയരോഗത്തിന് കാരണം പോഷകാഹാരക്കുറവെന്ന് പഠനം

ക്ഷയരോഗത്തിന് കാരണം പോഷകാഹാരക്കുറവെന്ന് പഠനം

  • തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

ചെന്നൈ: രാജ്യത്തെ ക്ഷയരോഗത്തിന്റെ പ്രാധാന കാരണം പോഷകാഹരക്കുറവെന്ന് പഠനം. രാജ്യത്തെ 34 ശതമാനം പോഷകാഹാരക്കുറവും ഇതിനാലാണെന്നാണ് പഠന റിപ്പോർട്ട്. തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പിന്റെ ജേണലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ദേശീയ മെഡിക്കൽ കൗൺസിലിനു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഗവേഷണ വിഭാഗത്തിലെ ഹേമന്ത് ദീപക് ഷെവാദിന്റേതാണ് പഠനം. ക്ഷയരോഗവും പോഷകാഹാരക്കുറവും പരസ്പരം ബന്ധപ്പെട്ടതാണ്. ഗുരുതരമായി ക്ഷയരോഗം ബാധിച്ചവർക്ക് മികച്ച പോഷാകാഹാരവും കിടത്തിച്ചികിത്സയും അനിവാര്യമാണെന്നും പഠനം നിർദേശിക്കുന്നു.

ക്ഷയരോഗമുള്ള മുതിർന്നവർക്കിടയിൽ പോഷകാഹാരം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആശുപത്രിജീവനക്കാർ പൊതുവേ ബോധവാന്മാരല്ല എന്നും അദ്ദേഹം പറയുന്നു. എന്നാൽ, കുട്ടികളുടെ കാര്യത്തിൽ അതിനു പ്രത്യേക പരിഗണന നൽകാൻ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ശ്രദ്ധിക്കുന്നുണ്ട്. ക്ഷയരോഗം ബാധിച്ച മുതിർന്നവർക്ക് പോഷകാഹാരം നൽകുന്നതിലും മറ്റുമായി
ഗൗരവപരമായ നടപടികൾ അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ മെഡിക്കൽ വിദ്യാർഥികളുടെ പരിശീലനത്തിന്റെ ഭാഗമാക്കണം.മെഡിക്കൽ കോളേജ് ആശുപത്രി കളിലും ജില്ലാ ആശുപത്രികളിലും മികച്ച പോഷകാഹാര ലഭ്യത ഉറപ്പാക്കണം. ക്ഷയരോഗം ചികിത്സിക്കുന്ന ഡോക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകേണ്ടതുണ്ടെന്നും പഠനം പറയുന്നു.

2022-ൽ തമിഴ്‌നാട് സർക്കാർ ആരംഭിച്ച ക്ഷയരോഗ നിർമാർജന പരിപാടിയായ കാസനോയി എരപ്പില തിട്ടം പദ്ധതിയെ അഭിനന്ദിച്ചിട്ടുണ്ട്. പോഷകാഹാരക്കുറവ്, ശ്വാ സകോശസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുള്ളവരെ കണ്ടെത്തി സമഗ്രമായ പരിശോധനകളും പരിചരണവുമാണ് ഇതിലൂടെ നൽകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )