
ക്ഷേത്രക്കുളത്തിൽ ദമ്പതികൾ വെള്ളത്തിൽ മുങ്ങി; ഭാര്യയ്ക്കായി തിരച്ചിൽ
- കിള്ളിമംഗലം സ്വദേശി ഗിരീഷിൻ്റെ ഭാര്യ നമിതയെയാണ് കാണാതായത്
തൃശ്ശൂർ: പാഞ്ഞാല്‍ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവതിയെ കാണാതായി. കിള്ളിമംഗലം സ്വദേശി ഗിരീഷിൻ്റെ ഭാര്യ നമിത(32)നെയാണ് കാണാതായത്.

ഗിരീഷും ഭാര്യയും കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിപ്പോവുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടരുകയാണ്.
CATEGORIES News
TAGS KERALA