ക്ഷേമ പെൻഷൻ; ഒരു ഗഡു കുടിശിക കൂടി അനുവദിച്ചു

ക്ഷേമ പെൻഷൻ; ഒരു ഗഡു കുടിശിക കൂടി അനുവദിച്ചു

  • മെയ് മാസം രണ്ടു ഗഡു ലഭിക്കും

തിരുവനന്തപുരം: സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ കുടിശികയിൽ ഒരു ഗഡുകൂടി അനുവദിക്കാൻ സർക്കാർ തീരുമാനം. സംസ്ഥാനത്ത് അടുത്തമാസം ഗുണഭോക്താക്കൾക്ക് സാമൂഹ്യ, ക്ഷേമ പെൻഷനുകളുടെ രണ്ടു ഗഡു ലഭിക്കും. മെയ് മാസത്തെ പെൻഷനൊപ്പം ഒരു ഗഡുകൂടി അനുവദിക്കാൻ തീരുമാനിച്ചതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.

അടുത്ത മാസം പകുതിക്കുശേഷം പെൻഷൻ വിതരണം തുടങ്ങാനാണ് തീരുമാനം. ഇതിനായി 1800 കോടി രൂപയോളം വേണ്ടിവരും. ഒരോ ഗുണഭോക്താവിനും 3,200 രൂപ വീതം ലഭിക്കുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )