ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി; വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് ആശ്വാസ വാർത്തയുമായി ധനമന്ത്രി; വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി

  • ഈ കാലാവധിയ്ക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെൻഷൻ തടയരുതെന്നും വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.ക്ഷേമ പെൻഷൻ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവർ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തിൽ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

നേരത്തെ ഇതിനായി 2025 ഡിസംബർ 31 വരെയാണ് സമയം നൽകിയിരുന്നത്. എന്നാൽ, 62 ലക്ഷത്തിൽപരം വരുന്ന ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 2.53 ലക്ഷം പേർ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തത്. 2019 ഡിസംബർ 31 വരെ പെൻഷൻ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേർ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസം കൂടി നീട്ടിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )