
ക്ഷേമ പെൻഷൻ തട്ടിപ്പ്; ആറ് ജീവനക്കാരെ സസ്പെൻഷെൻ
- അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവിട്ടു
തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പിൽ കർശന നടപടിയെടുത്ത് സംസ്ഥാന സർക്കാർ. പെൻഷൻ തട്ടിപ്പ് നടത്തിയ മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. അനധികൃതമായി ഇവർ കൈപ്പറ്റിയ തുക 18ശതമാനം പലിശ സഹിതം തിരിച്ചടക്കാനും ഉത്തരവിട്ടു.

ഓഫീസർ മുതൽ ഓഫീസ് അസിസ്റ്റൻ്റ്, പാർട്ട് ടൈം സ്വീപ്പർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പെൻഷൻ തട്ടിപ്പിൽ നടപടിയെടുത്തത്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി പെൻഷൻ വാങ്ങുന്നതായി ധന വകുപ്പ് മുൻപ് കണ്ടെത്തിയിരുന്നു.
CATEGORIES News