
ക്ഷേമ പെൻഷൻ തട്ടിപ്പ് : കൂടുതൽ നടപടിയുമായി സർക്കാർ
- 38 പേർക്ക് സസ്പെൻഷൻ
തിരുവനന്തപുരം:അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതിനെതുടർന്ന് കൂടുതൽ നടപടിയുമായി സർക്കാർ. ഇതേ തുടർന്ന് കൂടുതൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 38 പേരെ സസ്പെൻഡ് ചെയ്തു . ഇവർ റവന്യൂ, സർവ്വേ വകുപ്പിൽ നിന്നുള്ളവരാണ്. അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ ഇവർ തിരിച്ചടയ്ക്കണം.

ജീവനക്കാർക്കെതിരെ കർശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കും. ഇവരുടെ പേര്, കൈപ്പറ്റിയ തുക, തസ്‌തിക എന്നിയവടക്കമാണ് റവന്യൂ വകുപ്പ് പ്രസിദ്ധീകരിച്ചത്. 5000 മുതൽ 50000 രൂപ സാമൂഹ്യ സുരക്ഷാ പെൻഷനായി വാങ്ങിയവർ ഇക്കൂട്ടത്തിലുണ്ട്.
CATEGORIES News