കൺസെഷൻ നിരക്ക് 5 രൂപയാക്കണമെന്ന നിലപാടിലുറച്ച് ബസുടമകൾ; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

കൺസെഷൻ നിരക്ക് 5 രൂപയാക്കണമെന്ന നിലപാടിലുറച്ച് ബസുടമകൾ; വിദ്യാർത്ഥി സംഘടനകളുമായി ചർച്ച

  • കഴിഞ്ഞ 13 വർഷമായി തുടരുന്ന കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സർക്കാരും വിദ്യാർത്ഥി സംഘടന പ്രതിനിധികളുമായി ചർച്ച നടത്തി. സെക്രട്ടേറിയറ്റ് അനക്‌സിൽ ഗതാഗത സെക്രട്ടറിയാണ് വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തിയത്. തുടർന്ന് സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ബസ് ഉടമകൾ അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്മാറിയത് കൺസെഷനിൽ ചർച്ച നടത്താമെന്ന സർക്കാരിന്റെ ഉറപ്പിനെത്തുടർന്നാണ് .

കഴിഞ്ഞ 13 വർഷമായി തുടരുന്ന കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. മിനിമം നിരക്ക് 5 രൂപയാക്കണമെന്നാണ് ആവശ്യം ഉന്നയിച്ചിട്ടുള്ളത്. മുമ്പ് മിനിമം നിരക്ക് ആറു രൂപയായിരുന്നപ്പോഴാണ് വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഒരു രൂപയായി നിശ്ചയിച്ചത്. ഇപ്പോൾ മിനിമം നിരക്ക് 10 രൂപയായപ്പോഴും കൺസെഷൻ ഒരു രൂപയായി തുടരുകയാണ്. സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുന്നതിനാൽ ഇനിയും ഈ നിരക്കിൽ മുന്നോട്ടു പോകാനാവില്ലെന്നാണ് ബസുടമകൾ വ്യക്തമാക്കുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )