
കർണാടകയിൽ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം ; 10 മരണം
- അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു
ബംഗലൂരു:കർണാടകയിലെ യെല്ലാപുരയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 10 പേർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. പച്ചക്കറി കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.

25 പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. സാവനൂരിൽ നിന്ന് കുംത മാർക്കറ്റിലേക്ക് ഉൽപ്പന്നങ്ങൾ വിൽക്കാൻ വേണ്ടി പോയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
CATEGORIES News