കർണ്ണാടക-മലയാളികൾക്ക് തിരിച്ചടിയാകുമോ പുതിയ തൊഴിൽ നിയമം?

കർണ്ണാടക-മലയാളികൾക്ക് തിരിച്ചടിയാകുമോ പുതിയ തൊഴിൽ നിയമം?

  • സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കൽ, ഗ്രൂപ്പ് ഡി. ജോലികളിൽ കന്നഡികർക്ക് നൂറുശതമാനം സംവരണം ചെയ്യുന്നതാണ് പുത്തൻ നിയമം

ബെംഗളൂരു: അയൽ സംസ്ഥാനമായ കർണാടകയിൽ സ്വകാര്യവ്യവസായ മേഖലയിൽ സർക്കാർ പുതിയ തൊഴിൽ നിയമം കൊണ്ടുവരുന്നു. മലയാളികളുൾപ്പെടെയുള്ള ഇതരസംസ്ഥാന തൊഴിലന്വേഷകർക്ക് പുതിയ നിയമം വലിയ തിരിച്ചടിയാകും.

സ്വകാര്യവ്യവസായ സ്ഥാപനങ്ങളിലെ ക്ലറിക്കൽ, ഗ്രൂപ്പ് ഡി. ജോലികളിൽ കന്നഡികർക്ക് നൂറുശതമാനം സംവരണം ചെയ്യുന്നതാണ് പുത്തൻ നിയമം. കർണാടക ഇൻഡസ്ട്രിയിൽ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) (അമൻഡ്സ്മെന്റ്) റൂൾസ് 2024 എന്നപേരിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം ചർച്ചചെയ്യാനിരിക്കുകയാണ്.

സ്വകാര്യമേഖലയിൽ കന്നഡികർക്ക് നൂറുശതമാനം സംവരണം വേണമെന്ന് കന്നഡ അനുകൂല സംഘടനകളുടെ നേരത്തേയുള്ള ആവശ്യമാണ്. ഇതുകണക്കിലെടുത്ത് 2019-ൽ സ്വകാര്യമേഖലയിൽ കന്നഡികർക്ക് മുൻഗണന നൽകണമെന്ന് നിയമഭേദഗതി കൊണ്ടുവന്നിരുന്നു. എന്നാൽ അന്ന് ശതമാനം എന്ന് വ്യക്തമാക്കിയിരുന്നില്ല.
തൊഴിൽമേഖലയിൽ തദ്ദേശീയരുടെ പ്രാതിനിധ്യം വർധിപ്പിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം .

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )