
കർഷകർക്ക് ആശ്വാസം ;കുരുമുളക് വില ഉയരുന്നു
- കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വിലക്വിൻറ്റലിന് 100 രൂപകയറി 64,500 രൂപയായി
കൊച്ചി:കുരുമുളക് വില ആഗോള തലത്തിൽ ഉയർച്ചയിലേക്ക്. കുരുമുളക് ഉൽപാദന രാജ്യങ്ങളിൽ ചരക്ക് ക്ഷാമം കൂടിയതോടെ കയറ്റുമതിക്കാർ ഉൽപ്പന്നത്തിനായുള്ള ഓട്ടത്തിലാണ്. വിയറ്റ്നാമിലെ കയറ്റുമതിക്കാർക്ക് നവംബറിലെ കയറ്റുമതികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയാഞ്ഞതിനാൽ ഓർഡർ കാലാവധി ഈ മാസത്തേയ്ക്ക് നീട്ടി നൽകിയെങ്കിലും മുളക് ക്ഷാമം കയറ്റുമതി മേഖലയെ പ്രതിസന്ധിലാക്കിയിട്ടുണ്ട്.

കംബോഡിയിൽ നിന്നും മുളക് സംഭരിക്കാൻ വിയറ്റ്നാം ശ്രമം നടത്തിയെങ്കിലും നീക്കം വിജയിച്ചില്ല. ഹൈറേഞ്ചിൽ നിന്നുംമറ്റ് ഭാഗങ്ങളിൽ നിന്നുമുള്ള നാടൻ കുരുമുളക് വരവ് കുറഞ്ഞ അളവിലാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് വിലക്വിൻറ്റലിന് 100 രൂപകയറി 64,500 രൂപയായി.
