
ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചു- കെ. എൻ ബാലഗോപാൽ
- ആനുകൂല്യം ലഭിക്കുക 12,500 തൊഴിലാളികൾക്കാണ്
തിരുവനന്തപുരം:ഖാദി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാനായി 2.44 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.

ഖാദി നൂൽനൂൽപ്പുകാർക്കും നെയ്ത്തുകാർക്കും ഉൽപാദക ബോണസും ഉൽസവ ബത്തയുമടക്കം വിതരണം ചെയ്യാൻ തുക ഉപയോഗിക്കും.ആനുകൂല്യം ലഭിക്കുക 12,500 തൊഴിലാളികൾക്കാണ്. ബജറ്റിൽ 5.60 കോടി രൂപയാണ് വകയിരിത്തിയിരുന്നത്. നേരത്തെ 3.16 കോടി രൂപ അനുവദിച്ചിരുന്നു. അതിന്റെ ബാക്കിയാണ് ഇപ്പോൾ അനുവദിച്ചത്.
CATEGORIES News
