
ഖാദർ കമ്മിറ്റി റിപ്പോർട്ട്: മുഴുവൻ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാനാവില്ല; മന്ത്രി വി. ശിവൻകുട്ടി
- കേരളത്തിലെ സാഹചര്യംകൂടി പരിഗണിച്ചാകും ഈ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നും മന്ത്രി
തിരുവനന്തപുരം : ഖാദർകമ്മിറ്റി റിപ്പോർട്ടിലെ മുഴുവൻ കാര്യവും ഒറ്റയടിക്ക് നടപ്പാക്കാൻ കഴിയില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ആദ്യഭാഗം കഴിഞ്ഞവർഷം അംഗീകരിച്ചു. അതിൽ പറയുന്ന ചില പ്രധാനപ്പെട്ട ഭാഗങ്ങൾ നടപ്പാക്കി.
റിപ്പോർട്ടിലെ ഓരോ നിർദ്ദേശങ്ങളും അതിന്റെ എല്ലാതലങ്ങളും പരിശോധിച്ച് പ്രായോഗികമായത് മാത്രമേ നടപ്പാക്കാനാകൂ. രണ്ടു ഭാഗമായാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
നിയമസഭാ സബ്ജക്ട് കമ്മിറ്റി അടക്കം പാസാക്കേണ്ടതുണ്ട്. രണ്ടാമത്തെ റിപ്പോർട്ടാണ് ഇപ്പോൾ മന്ത്രിസഭ അംഗീകരിച്ചത്. കേരളത്തിലെ സാഹചര്യംകൂടി പരിഗണിച്ചാകും ഈ നിർദ്ദേശങ്ങൾ നടപ്പാക്കുക എന്നും മന്ത്രി പറഞ്ഞു.
CATEGORIES News