
‘ഖോ ഖോ’ താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു
- കൊയിലാണ്ടി സബ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന കായികതാരങ്ങൾക്കാണ് ജേഴ്‌സി വിതരണം ചെയ്തത്
കൊയിലാണ്ടി:ഇന്നും നാളെയുമായി തലകുളത്തൂർ ഹൈസ്കൂളിൽ നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ല ഖോ ഖോ മത്സരത്തിൽ കൊയിലാണ്ടി സബ് ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന കായിക താരങ്ങൾക്ക് ജേഴ്‌സി വിതരണം ചെയ്തു.

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ കായിക അധ്യാപകൻ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ശ്രീജിത്ത്, ലത, ഷൈജ, ശ്രീലാൽ പെരുവട്ടൂർ, നവീന ബിജു, ബിന്ദു റാണി, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
