ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

  • തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

തിരുവനന്തപുരം : ഗണേഷ് കുമാറിനെതിരായ ആരോപണത്തിൽ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ പിണറായി വിജയൻ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും വി.ഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഗണേഷ് കുമാർ കുറ്റകൃത്യം ചെയ്തതായി ആരോപണം നിലനിൽക്കുന്നുണ്ട്. അതിൽ കേസെടുക്കണം. ഗുരുതര കുറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇത്കുറ്റകൃത്യം ചെയ്തതായി ആരോപണം നിലനിൽക്കുന്നുണ്ട്. അതിൽ കേസെടുക്കണം. ഗുരുതര കുറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇത് പോലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. മുഖ്യമന്ത്രി ഇനിയും കപ്പുമായി ജനങ്ങൾക്ക് ഇടയിലേക്ക് വരരുത്. കപ്പുമായി നിൽക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പ്രതിപക്ഷം പ്രചരണത്തിനായി ഉപയോഗിക്കും. കോൺഗ്രസിന്റെ പ്രവർത്തനവും വാക്കും ഒന്നാണെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.ഈ സംഭവത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടപ്പെട്ടത് മുഖ്യമന്ത്രിയും സി.പി.ഐഎമ്മുമാണ്. കുറ്റം നടന്നെന്ന് അറിഞ്ഞാൽ പോലീസ് ചെയ്യേണ്ടത് എന്താണെന്നും വി.ഡി സതീശൻ ചോദിച്ചു. കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞ് ഒളിച്ചുവെക്കുന്നത് കുറ്റമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനുണ്ടായിരുന്നത് കുടുംബപ്രശ്നനം മാത്രമായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ് മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )