
ഗതാഗതകുരുക്ക്; ഏഷ്യയിൽ ഒന്നാംസ്ഥാനത്ത് ബെംഗളൂരു
- ഈ കണക്ക് പ്രകാരം നഗരത്തിലെ ആളുകൾ ഒരുവർഷം 132 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്
ബെംഗളൂരു:ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്ന് സ്വകാര്യ ഏജൻസിയുടെ റിപ്പോർട്ട്.നഗരത്തിൽ 10 കിലോമീറ്റർ പിന്നിടാൻ 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്ന് നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ‘ടോം ടോം’ ട്രാഫിക് ഇൻഡെക്സ് റിപ്പോർട്ടിൽ പറയുന്നു.

ഈ കണക്ക് പ്രകാരം നഗരത്തിലെ ആളുകൾ ഒരുവർഷം 132 മണിക്കൂർ ഗതാഗതക്കുരുക്കിൽപ്പെടുന്നുണ്ട്. ബെംഗളൂരുവിൽ ഓരോ ദിവസവും ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും കൂടിവരുന്നതിനാൽ മതിയായ ഗതാഗത സൗകര്യങ്ങൾ ഇല്ലാത്തതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ളത് പുണെയാണ്.
CATEGORIES News