ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചു

ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചു

  • സ്ഥലമാറ്റം ഒന്നിന് മുമ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയർ സെക്കൻഡറി
സ്കൂൾ അധ്യാപകരുടെ സ്ഥലമാറ്റത്തിനുള്ള ഓൺലൈൻ നടപടികൾ ആരംഭിച്ചു. മന്ത്രി വി.ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥലംമാറ്റത്തിനായി അധ്യാപകരുടെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യണം. ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ അത് വെരിഫൈ ചെയ്യാനും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിർദ്ദേശമുണ്ട്. ഹയർ സെക്കൻഡറി ട്രാൻസ്ഫർ പോർട്ടലിൽ ഈ വർഷം ഈ പുതിയ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രിൻസിപ്പൽമാർ കൃത്യമായി പരിശോധിച്ച് വേണം വിവരങ്ങൾ നൽകേണ്ടത്. ജനറൽ ട്രാൻസ്ഫർ പ്രഖ്യാപിച്ച 1ന് മുമ്പ് പൂർത്തീകരിക്കും. ഇതിനുള്ള സർക്കുലർ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. കൈറ്റിന്റെ (KITE) സാങ്കേതിക സഹായത്തോടെയാണ് ഓൺലൈൻ സ്ഥലമാറ്റ നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കുന്നത്. തെറ്റായ വിവരങ്ങൾ നൽകുന്ന അധ്യാപകർക്ക് അത് കൃത്യമായി പരിശോധിക്കാതെ കൺഫേം ചെയ്യുന്ന പ്രിൻസിപ്പൽമാർക്കും എതിരെ കർശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി ഒരഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )