
ഗാനഗന്ധർവ്വൻ വീണ്ടും സംഗീത വേദികളിലെത്തുന്നു
- തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിലാണ് ആദ്യ സംഗീതക്കച്ചേരി
തിരുവനന്തപുരം: ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് വീണ്ടും സംഗീത വേദികളിലെത്തുന്നു. കോവിഡ് കാലത്തെത്തുടർന്നു 4 വർഷമായി യുഎസിൽ കഴിയുകയായിരുന്നു യേശുദാസ്. വൈകാതെ ഇന്ത്യയിലെത്തും. അദ്ദേഹത്തിന്റെ കൂടി നേതൃത്വത്തിൽ ആരംഭിച്ച തിരുവനന്തപുരത്തെ സൂര്യ ഫെസ്റ്റിവലിലാണ് ആദ്യ സംഗീതക്കച്ചേരി.
ചെന്നൈയിലെ മാർഗ്ഗഴി ഫെസ്‌റ്റ് ഉൾപ്പെടെ പ്രമുഖ സംഗീത വേദികളിലെല്ലാം വീണ്ടും പാടാൻ ലക്ഷ്യമിട്ടാണ് യേശുദാസ് എത്തുന്നത്. സൂര്യ ഫെസ്‌റ്റ് ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനാണ് യേശുദാസിന്റെ കച്ചേരിയെന്നു സൂര്യ കൃഷ്‌ണമൂർത്തി അറിയിച്ചു. 2019 നു ശേഷം യേശുദാസ് ഫെസ്‌റ്റിന് എത്തിയിട്ടില്ല.
47 വർഷമായി തുടരുന്ന സൂര്യ ഫെസ്‌റ്റിൽ കഴിഞ്ഞ 4 വർഷമൊഴികെ എല്ലാ തവണയും ഉദ്ഘാടനക്കച്ചേരി നടത്തിയത് യേശുദാസാണ്.
CATEGORIES News