ഗാന്ധിയെ മായ്ച്ച് ഇന്ത്യയെ                              ഭാവന ചെയ്യാനാവുമോ?

ഗാന്ധിയെ മായ്ച്ച് ഇന്ത്യയെ ഭാവന ചെയ്യാനാവുമോ?

  • ലോകത്തിന് മുന്നിൽ അഹിംസയുടേയും സത്യാഗ്രഹത്തിൻ്റേയും പുതിയ പാത തുറന്നുകൊടുത്ത രാഷ്ട്ര പിതാവ്, അഹിംസാ മാർഗദർശിയായതിനാൽ ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായും ആചരിക്കുന്നു

ന്ത്യയെന്ന മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും സ്വപ്നങ്ങളുടെയും
ജനാധിപത്യ സങ്കൽപനങ്ങളുടെയും ശിൽപ്പി. സത്യാഗ്രഹ സമരമാർഗത്തിൻ്റെയും
അഹിംസയുടെയും മാർഗദർശി. നാനാത്വത്തിൽ ഏകത്വമെന്ന ആശയ സംഹിതയുടെ അമരക്കാരൻ. മഹാത്മാ എന്നറിയപ്പെട്ട നമ്മുടെ രാഷ്ട്രപിതാവിന്റെ 155-ാം ജന്മദിനമാണിന്ന്. ഗാന്ധിയുടെ ജന്മ ദിനത്തിൽ ഒന്നുകൂടി ഓർത്തുനോക്കുക. ഗാന്ധി ജനിച്ചില്ലായിരുന്നുവെങ്കിൽ നമ്മുടെ ഇന്ത്യ എന്താകുമായിരുന്നു?! രാജ്യത്തിന്റെ ഉല്പത്തിയും പരിണാമവും ഏത് ദിശയിലേക്ക് പരിവർത്തനം ചെയ്യുമായിരുന്നു? അഹിംസയും, സത്യാഗ്രഹ സമരമാർഗങ്ങളും ഇന്ത്യ ലോകത്തിന് സമർപ്പിച്ചിട്ടില്ലായിരുന്നുവെങ്കിൽ?! ഇന്നത്തെ ഗോഡസെ ആരാധനയിലും
സവർക്കർ പൂജയിലും എത്താനെങ്കിലും രാജ്യത്തിന് കഴിയുമായിരുന്നോ?ഒരുപിടി ചോദ്യങ്ങളാണ് മുമ്പിൽ ഉയർന്നു വരുന്നത്.

1869 ഒക്ടോബർ 2-നാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയുടെ ജനനം. കരംചന്ദ് ഗാന്ധിയുടെയും പുത്ലീ ഭായിയുടെയും പുത്രനായി ഗുജറാത്തിലെ പോർബന്തറിൽ ജനിച്ച എം.കെ ഗാന്ധി ഇന്ത്യയുടെ രാഷ്ട്രപിതാവാമായി മാറിയത് സമാനതകളില്ലാത്ത സഹനത്തിന്റേയും അഹിംസയുടേയും സമരമാർഗങ്ങളിലൂടെയുള്ള പാതയിലൂടെയാണ്. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ മുന്നണി പോരാളിയായിരുന്നു ഗാന്ധി. നമ്മുടെ ലോകത്തിന് മുന്നിൽ അഹിംസയുടേയും സത്യാഗ്രഹത്തിൻ്റേയും പുതിയ പാത തുറന്നുകൊടുത്ത രാഷ്ട്ര പിതാവ്. അഹിംസാ മാർഗദർശിയായതിനാൽ ഗാന്ധി ജയന്തി ദിനത്തിൽ അന്താരാഷ്ട്ര അഹിംസാ ദിനമായും ലോകം ആചരിക്കുന്നു. 1915 ൽ ആണ് ഗാന്ധി ഇന്ത്യയിലെത്തി സ്വാതന്ത്ര്യ സമരത്തിൽ സജീവമാകുന്നത്.1917 ഏപ്രിൽ 16-ന് ചമ്പാരൻ ജില്ലയിൽ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാർ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ വേണ്ടി സമരം നടത്തി.

ഈ സമരത്തെ തുടർന്ന് ഗാന്ധിജി ആദ്യമായി അറസ്റ്റ് വരിക്കുന്നത്. വൈകാതെ സ്വാതന്ത്ര്യസമരത്തിന്റെ നേതൃനിരയിലേക്കും ഗാന്ധിജി എത്തി. 1942 ലെ ക്വിറ്റ് ഇന്ത്യാ സമരം, ഉപ്പുസത്യാഗ്രഹം, നിസ്സഹകരണ പ്രസ്ഥാനം എന്നിവ ഗാന്ധിജി നേതൃത്വം നൽകിയ സമരങ്ങളായിരുന്നു.സ്വാതന്ത്ര്യം ലഭിക്കുമെന്നുറപ്പായപ്പോഴും വിഭജനത്തെ എതിർത്തിരുന്ന അദ്ദേഹം ഏറെ ദുഖിതനായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച് ഒരു വർഷത്തിന് ശേഷം നഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെടുകയായിരുന്നു. ലോകം തന്നെ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. ഗാന്ധിജിയെ പോലെ സഹനവും ത്യാഗവും സമരമുഖമാക്കി ലോകനേതാക്കൾ വിരളമാണ് എന്ന് തന്നെ പറയാം. നഥുറാം വിനായക് ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് ഗാന്ധി മരിക്കുമ്പോൾ സമാനതകളില്ലാത്ത ഒരു യുഗം അവസാനിയ്ക്കുകയായിരുന്നു… ലോകം തന്നെ ഞെട്ടിത്തരിച്ച നിമിഷമായിരുന്നു അത്. പക്ഷേ ഗാന്ധിയിപ്പോഴും ലോകത്തിന് വഴി വിളക്കായ് പ്രകാശം ചൊരിഞ്ഞു കൊണ്ടിരിയ്ക്കുന്നു. ഗാന്ധി ജനിച്ചിരുന്നു…. പക്ഷേ മരണമില്ല…

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )