ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് 3 മണിക്ക്

ഗായകൻ പി. ജയചന്ദ്രന്റെ സംസ്കാരം ഇന്ന് 3 മണിക്ക്

  • സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തൃശൂർ : അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചിരുന്നു. രാഷ്ട്രീയ, സാമൂഹ്യ സംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ജനങ്ങളും ഒരു നോക്ക് കാണാൻ ഒഴുകിയെത്തി.തീരുമാനിച്ചതിലും മുക്കാൽ മണിക്കൂറോളം വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )