ഗാസയിലെ യഥാർഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം

ഗാസയിലെ യഥാർഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം

  • ആരോഗ്യ ജേണലായ ലാൻസെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്

ന്യൂയോർക്ക്: ഇസ്രായേൽ ആക്രമണങ്ങളിൽ ഗാസയിലെ യഥാർഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം. പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 38,000 ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായെന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ തകർക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ മരണങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. അടുത്ത നിമിഷം ഗാസയ്ക്കുമേലുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചാൽപോലും ഇതുകാരണമുള്ള മരണങ്ങൾ വരുംവർഷങ്ങളിലും തുടർക്കഥയാകുമെന്നും പഠനം പറയുന്നു.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ 15 ഇരട്ടിയോളം പേർ ഇത്തരത്തിൽ പരോക്ഷമായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ലാൻസെറ്റ് പഠനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത് കൺസർവേറ്റീവ് എസ്റ്റിമേറ്റ് എന്ന രീതിയിലൂടെയാണ് പഠനം യഥാർഥ മരണസംഖ്യ കണക്കാക്കിയത്. ഇതുപ്രകാരം ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുമ്പോൾ പരോക്ഷമായി നാലുപേർ മരിക്കുന്നു എന്നാണ് കണക്ക്.
ഗാസയിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കപ്പെട്ടതാണ് മരണസംഖ്യ കൃത്യമായി രേഖപ്പെടുക്കാൻ പലസ്തീനിലെ അധികൃതർക്ക് സാധിക്കാത്തതിന് കാരണമെന്ന് പഠനം പറയുന്നുണ്ട് അതേസമയം പലസ്തീൻ അധികൃതർ ഗാസയിലെ മരണസംഖ്യ പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഇസ്രായേലി ഇന്റലിജൻസ് സർവീസിന്റേയും യു.എന്നിന്റേയും ലോകാരോഗ്യ സംഘടനയുടേയും ആരോപണം ലാൻസെറ്റ് പഠനം തള്ളി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )