
ഗുരുവായൂരമ്പല നടയിൽ ഒടിടി യിലേക്ക്
- ചിത്രം എത്തുന്നത് ജൂലൈയിൽ ആണെന്നാണ് വിവരം
വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ ഇനി ഒടിടി യിലേക്ക്. മെയ് 16 ന് റിലീസ് ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. ചിത്രം 84 കോടിയോളം ബോക്സോഫീസിൽ നിന്ന് നേടി കഴിഞ്ഞു. തിയറ്ററുകളിൽ മികച്ച വിജയം കൈവരിച്ച ഗുരുവായൂരമ്പല നടയിൽ ഒടിടിയിൽ എത്തുന്നതായി റിപ്പോർട്ട്. ആമസോൺ പ്രൈം വിഡിയോയാണ് ചിത്രത്തിൻ്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചിത്രം എത്തുന്നത് ജൂലൈയിൽ ആണെന്നാണ് വിവരം.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ദീപു പ്രദീപ് ആണ്. ഗുരുവായൂരമ്പല നടയിൽ’ എന്ന ചിത്രം നിർമിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ പൃഥ്വിരാജും ഇ 4 എന്റർടെയിൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്തയും സി. വി സാരഥിയും ചേർന്നാണ്. ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഛായാഗ്രഹണം നീരജ് രവി ആണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ് എന്നിവരാണ്.