ഗെറ്റ് സെറ്റ് ബേബി ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ പുറത്തിറങ്ങി

ഗെറ്റ് സെറ്റ് ബേബി ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ പുറത്തിറങ്ങി

  • കോഹിനൂറിന് ശേഷം വിനയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണിത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ‘ഗെറ്റ് സെറ്റ് ബേബി’ യുടെ ഫസ്‌റ്റ് ലുക്ക് പോസ്റ്റ‌ർ പുറത്തിറങ്ങി. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തുന്നത് ഉണ്ണിമുകുന്ദനും നിഖില വിമലും ആണ്.ആസിഫ് അലി നായകനായ കോഹിനൂറിന് ശേഷം വിനയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൂടിയാണിത്.ഐവിഎഫ് സ്പെഷലിസ്‌റ്റ് ആയ ഒരു ഡോകടർ നേരിടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കാൻ അയാൾ കണ്ടെത്തുന്ന വഴികളും രസകരമായ രീതിയിൽ പ്രതിപാദിക്കുന്ന ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി.ഗൈനക്കോളജി ഡോക്ട‌റായിട്ടാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

സ്കന്ദാ സിനിമാസും കിങ്സ്മെൻ പ്രൊഡക്‌ഷൻസും സംയുക്‌തമായി നിർമിക്കുന്ന ചിത്രത്തിൽ സജീവ് സോമൻ, സുനിൽ ജയിൻ, സാം ജോർജ്, പ്രക്ഷാലി ജെയിൻ എന്നിവർ നിർമാണ പങ്കാളികളാവുന്നു.ചെമ്പൻ വിനോദ്, ജോണി ആന്റണി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.രചന നിർവഹിക്കുന്നത് വൈ.വി. രാജേഷും അനൂപ് രവീന്ദ്രനും ചേർന്നാണ്. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ.പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ഈ ചിത്രം വൈകാതെ തിയറ്ററുകളിൽ എത്തും.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )