ഗോഖലെ യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും

ഗോഖലെ യുപി സ്കൂൾ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും

  • ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ ജമീല കാനത്തിൽ നിർവഹിക്കും

കൊയിലാണ്ടി :മൂടാടി ഗോഖലെ യുപി സ്കൂളിൻ്റെ ശതാബ്ദി ആഘോഷ സമാപന പരിപാടികളുടെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും നടന്നു. പരിപാടി പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് പിടിഎ പ്രസിഡന്റ് മുഹമ്മദ്‌ റിയാസ് അദ്യക്ഷത വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷീജ പട്ടേരി പൂർവ അധ്യാപകരെ ആദരിച്ചു . ചടങ്ങിന് മധു കെ. കെ സ്വാഗതവും, സലാം കെ.വി നന്ദിയും പറഞ്ഞു.

ഇന്ന് വൈകുന്നേരം 5 മണിയ്ക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എംഎൽഎ ജമീല കാനത്തിൽ നിർവഹിക്കും.തുടർന്ന് കുട്ടികളുടെ കലാപരിപാടിയും ആസ്‌ത്ര മെഗാഷോയും നടക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )