
‘ഗോട്ട്’ ഒടിടിയിലെത്തി
- മലയാളത്തിൽ നിന്നും ജയറാം, അജ്‌മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്
വിജയ്-വെങ്കട് പ്രഭു ചിത്രം ദ് ഗ്രേറ്റസ്‌റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്) ഒടിടിയിൽ റിലീസ് ചെയ്തു . കഴിഞ്ഞ മൂന്ന് മുതൽ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. സെപ്റ്റംബർ ആറിന് തിയറ്ററുകളിലെത്തിയ ചിത്രം കോടികൾ വാരിക്കൂട്ടിയെങ്കിലും കേരളത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
അതേ സമയം സിനിമയ്ക്ക് വലിയ സ്വീകര്യത കേരളത്തിൽ ലഭിച്ചിരുന്നില്ല.വിജയ് യുടെ ലുക്കും നെഗറ്റിവ് ആയി മാറി. മലയാളത്തിൽ നിന്നും ജയറാം, അജ്‌മൽ അമീർ എന്നിവർ മുഴുനീള കഥാപാത്രങ്ങളിലാണ് ചിത്രത്തിൽ എത്തുന്നത്.ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത് . എജിഎസ് എന്റർടെയിൻമെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.യുവൻ ശങ്കർ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
