
ഗോൾഡൻ ഗ്ലോബ്; രണ്ട് നോമിനേഷൻ നേടി ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’
- ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ
ന്യൂഡൽഹി:വീണ്ടും തിളങ്ങി പായൽ കപാഡിയയുടെ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി മാറിയിരിയിക്കുകയാണ് പായൽ കപാഡിയ. ഗോൾഡൻ ഗ്ലോബ് 2025-ലെ മികച്ച സംവിധാനം, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര വിഭാഗങ്ങൾ ഉൾപ്പെടെ രണ്ട് നോമിനേഷനുകൾ ചിത്രം നേടിയിട്ടുണ്ട്.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസുമായി, ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നിവയുമായി ചിത്രം മത്സരിക്കും. ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ സ്‌പിരിറ്റ് ഓഫ് സിനിമ അവാർഡും കാൻ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് കൂടിയാണ് പായൽ കപാഡിയ. കനി കുസൃതിയും അസീസ് നെടുമങ്ങാട് ദിവ്യ പ്രഭയുമാണ് ചിത്രത്തിലെ പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
