ഗൗരി ലങ്കേഷ് കൊലക്കേസ് : പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

ഗൗരി ലങ്കേഷ് കൊലക്കേസ് : പ്രതിയുടെ അഗത്വം റദ്ദ് ചെയ്ത് ശിവസേന

  • ജില്ല ഘടകത്തിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി ഷിൻഡെ ഉത്തരവിടുകയായിരുന്നു

മുംബൈ: എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായിരുന്ന ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതി ശ്രീകാന്ത് പങ്കാർക്കറിനെ ശിവസേനയിൽ നിന്ന് പുറത്താക്കി.
മുഖ്യമന്ത്രിയും പാർട്ടി തലവനുമായ ഏക്‌നാഥ് ഷിൻഡെയാണ് ശ്രീകാന്തിന് നൽകിയ അംഗത്വം റദ്ദാക്കിയത്. ജില്ല ഘടകത്തിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി ഷിൻഡെ ഉത്തരവിടുകയായിരുന്നു. 2011ൽ ശിവസേന വിട്ട് ഹിന്ദു ജൻജാഗ്രതി സമിതിയിൽ ചേർന്ന ശ്രീകാന്ത് പൻഗാർകർ വെള്ളിയാഴ്ച മുൻ മന്ത്രി അർജുൻ ഖോട്കറുകെ സാന്നിധ്യത്തിലാണ് ഷിൻഡെ ശിവസേനയിൽ ചേർന്നത്.

ഗൗരി ലങ്കേഷ് വധക്കേസിൽ 2018 ആഗസ്റ്റിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. 2001ലും 2006ലും ശിവസേന ടിക്കറ്റിൽ ജൽന മുനിസിപ്പൽ കൗൺസിലറായിരുന്നു

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )