
ഗർഭസ്ഥ ശിശുവിന്റെ വൈകല്യം; സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി
ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ സ്വകാര്യ ലാബുകളുടെ ലൈസൻസ് റദ്ദാക്കി. ശങ്കേഴ്‌സ്, മിഡാസ് എന്നീ ലാബുകൾക്കെതിരെയാണ് നടപടി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം രണ്ട് സ്‌കാനിംഗ് സെന്ററുകളും പൂട്ടി സീൽ ചെയ്. അന്വേഷണറിപ്പോർട്ട് ലഭിച്ചശേഷമാകും തുടർനടപടികൾ.
സംഭവത്തിൽ ലാബുകളുടെ ഭാഗത്താണ് വീഴ്ച എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്കാനിംഗ് റിപ്പോർട്ട് പ്രകാരമാണ് ഡോക്ടർമാരുടെ തുടർപരിശോധനകൾ എങ്കിലും ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടോ എന്നതും ആരോഗ്യവകുപ്പ് പരിശോധിക്കും. വീഴ്‌ച കണ്ടെത്തിയാൽ സസ്പെൻഷനോ സ്ഥലം മാറ്റമോ നൽകുന്നതിനും ആലോചനയുണ്ട്.
CATEGORIES News