
ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിമുട്ടവില കുത്തനെ ഇടിഞ്ഞു
- കഴിഞ്ഞ ആഴ്ച്ച മുതൽ 7.06 രൂപ എന്ന നിരക്കിൽ നിന്ന് മുട്ടവില 4.60 ആയി കുറഞ്ഞതായാണ് നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി വിശദമാക്കുന്നത്.
ബെംഗളൂരു: ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി പ്രതിസന്ധിയിലായി പിന്നാലെ കുത്തനെ ഇടിഞ്ഞ് മുട്ടവില.കഴിഞ്ഞ ആഴ്ച്ച മുതൽ 7.06 രൂപ എന്ന നിരക്കിൽ നിന്ന് മുട്ടവില 4.60 ആയി കുറഞ്ഞതായാണ് നാഷണൽ എഗ്ഗ് കോർഡിനേഷൻ കമ്മിറ്റി വിശദമാക്കുന്നത്. കഴിഞ്ഞ 15 ദിവസമായി പശ്ചിമേഷ്യയിലേക്കുള്ള കയറ്റുമതി പ്രതിസന്ധി മുതൽ ആവശ്യക്കാർ കുറഞ്ഞത് വരെ മുട്ട വില ഇടിയാൻ കാരണമായെന്നാണ് എൻഇസിസി വിശദമാക്കുന്നത്.

കർണാടകയിൽ ഓരോ ദിവസവിം 2.2 കോടി മുട്ടകൾ ഉത്പാദിപ്പിക്കുന്നുണ്ട്.കർണാടകയിലെ ഹോസ്പേട്ട് ആണ്
പ്രധാന മുട്ട ഉത്പാദകർ, രണ്ടാം സ്ഥാനത്ത് കർണാടകയിലെ തന്നെ മൈസൂരു ആണുള്ളത്. കർണാടകയിൽ ഉത്പാദിപ്പിക്കുന്ന മുട്ടയാണ് നാമക്കലിലെ പ്ലാന്റിലേക്കും പിന്നീട് വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നത്.
CATEGORIES News
